ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഭൂമിയുടെ ഉടമസ്ഥത ഒന്നാ രണ്ടോ ജന്മി കുടുംബങ്ങളില്‍ നിക്ഷിപ്തമായിരുന്നു. ചെറുവശ്ശേരി ദേവസ്വം, മാവുണ്ടിരി ദേവസ്വം, നെല്ലായ വാരിയം, പൊരുത മന, അരുണ്ടിക്കളം, പൂറോമന, കാഞ്ഞിരങ്ങാട്ടു വാരിയം, സാമൂതിരി കോവിലകം, കീഴേപ്പാട്ട് മേനവന്മാര്‍ തുടങ്ങിയ ജന്മിമാരായിരുന്നു ഇവിടുത്തെ ഭൂമി മുഴുവന്‍ കൈയ്യടക്കിവച്ചിരുന്നത്. ഈ ജന്മിമാരില് നിന്ന് കാണകുടിയന്മാരിലേക്ക് കൈമാറിവന്നതാണ് പഞ്ചായത്തിലെ ഭൂരിഭാഗം ഭൂമിയും. നെല്ലായ ഗ്രാമത്തില്‍, ഈ പ്രദേശത്തിന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ പ്രധാനകൃഷിയും നെല്ലാണ്.
കൂടുതൽ വായിക്കുക