ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

ഭൂമിയുടെ ഉടമസ്ഥത ഒന്നാ രണ്ടോ ജന്മി കുടുംബങ്ങളില്‍ നിക്ഷിപ്തമായിരുന്നു. ചെറുവശ്ശേരി ദേവസ്വംമാവുണ്ടിരി ദേവസ്വംനെല്ലായ വാരിയംപൊരുത മനഅരുണ്ടിക്കളംപൂറോമനകാഞ്ഞിരങ്ങാട്ടു വാരിയംസാമൂതിരി കോവിലകംകീഴേപ്പാട്ട് മേനവന്മാര്‍ തുടങ്ങിയ ജന്മിമാരായിരുന്നു ഇവിടുത്തെ ഭൂമി മുഴുവന്‍ കൈയ്യടക്കിവച്ചിരുന്നത്. ഈ ജന്മിമാരില്‍ നിന്ന് കാണകുടിയന്മാരിലേക്ക് കൈമാറിവന്നതാണ് പഞ്ചായത്തിലെ ഭൂരിഭാഗം ഭൂമിയും. നെല്ലായ ഗ്രാമത്തില്‍ഈ പ്രദേശത്തിന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ പ്രധാനകൃഷിയും നെല്ലാണ്. ജന്മിമാരുടേയും ദേവസ്വങ്ങളുടേയും കീഴില്‍ പാട്ടകുടിയാന്‍മാരുംകാണക്കുടിയാന്മാരും കൃഷിഭൂമിയില്‍ നെല്ല് ഉല്‍പ്പാദിപ്പിച്ചിരുന്നു. ഭുരിഭാഗം ഭൂമിയും നെല്‍കൃഷിക്കു വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. മഴയെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള പരമ്പരാഗത കൃഷിരീതിയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. മുന്‍കാലങ്ങളില്‍ വെട്ടേരിജീരകചെമ്പാന്‍തവളക്കണ്ണന്‍കറുത്തവട്ടന്‍മോടന്‍നവരആര്യന്‍ചെന്നല്ല്കഴമചെങ്കഴമ എന്നിവ ഒന്നാം വിളയായും ചിറ്റേനിവൃശ്ചികപണ്ടിബീവിവെള്ളരിയന്‍ തുടങ്ങിയവ രണ്ടാം വിളയായും(മുണ്ടകന്‍)തെക്കന്‍ ചീരയും നവരയും മൂന്നാംവിള(പുഞ്ച)യായും കൃഷിചെയ്തിരുന്നു. ഒന്നും രണ്ടും വിളകള്‍ ഒന്നിച്ചിറക്കിക്കൊണ്ടുള്ള കുട്ടുമുണ്ടകന്‍ കൃഷിയും ഇവിടെ വ്യാപകമായിരുന്നു. പള്ള്യാല്‍പറമ്പ് തുടങ്ങിയ നീര്‍വ്വാഴ്ച കൂടിയ പ്രദേശത്ത് ചേനഇഞ്ചിമരച്ചീനിചേമ്പ്കാവത്ത്കൂര്‍ക്കചക്കര കിഴങ്ങ്പച്ചക്കറി എന്നിവയും കൃഷി ചെയ്തിരുന്നു. പയര്‍എള്ള്പച്ചക്കറികള്‍ചേനചേമ്പ്ഇഞ്ചിമരച്ചീനികുരുമുളക്മഞ്ഞള്‍ഉഴുന്ന്മുതിരചക്കരക്കിഴങ്ങ്മധുരക്കിഴങ്ങ്കൂര്‍ക്കകാവുത്ത്തൊപ്പിക്കിഴങ്ങ്മാങ്ങിഞ്ചികൂവക്കിഴങ്ങ്പച്ചമുളക് എന്നിവ ഈ പ്രദേശത്ത് ധാരാളമായി കൃഷിചെയ്തിരുന്നു. കുളപ്പിടമാരായമംഗലംപൊന്‍പിലായഇരുമ്പാലശ്ശേരി എന്നിവിടങ്ങളില്‍ വന്‍തോതില്‍ വാഴ കൃഷി ചെയ്തിരുന്നു. ഭൂപരിഷ്കരണത്തെതുടര്‍ന്ന് കൃഷിഭൂമിയില്‍ ഉടമസ്ഥാവകാശം ലഭിച്ചതോടെ കൃഷിക്കാര്‍ ദീര്‍ഘകാല വിളയായ തെങ്ങുകൃഷിയില്‍ താല്പര്യം കാണിച്ചുതുടങ്ങി. നെല്ലായ ഗ്രാമപഞ്ചായത്തില്‍ 40 ഹെക്ടര്‍ സ്ഥലത്ത് റബ്ബര്‍ കൃഷി ചെയ്യുന്നുണ്ട്. കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കൃഷിക്കാരെ സംയോജിപ്പിച്ചുകൊണ്ട്സംയോജിതകൃഷിസമ്പ്രദായം നടപ്പിലാക്കുന്നതിനുവേണ്ടി തുടങ്ങിയ സംരംഭമാണ് ഗ്രൂപ്പ്ഫാമിംഗ്. നെല്ലായ പഞ്ചായത്തിലെ 11 വാര്‍ഡുകളുടെ സഹകരണത്തോടെ തിരഞ്ഞെടുത്ത ഒരു കേരകര്‍ഷക വികസന സമിതി ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. പഞ്ചായത്തിലെ മുഴുവന്‍ കൃഷിക്കാരും മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത്. പഞ്ചായത്തിലെ ജലാശയങ്ങളില്‍ ഏറ്റവും പ്രധാനം 1959-ല്‍ നിര്‍മ്മിച്ച നെല്ലായ ചിറയാണ്. കടുത്ത വേനലില്‍ പോലും വറ്റാത്ത 10 നീരുറവകളും പ്രധാന ജല സ്രോതസ്സുകളാണ്. കൊയ്ത്തുപാട്ടിന്റേയുംഞാറ്റുപാട്ടിന്റെയും ഈരടികള്‍ ഈണത്തില്‍ പാടിവരിവരിയായി കറ്റകളും ചുമന്നുനീങ്ങുന്ന കൃഷിക്കാരെ കാണാവുന്ന ഒരു ഉള്‍നാടന്‍ഗ്രാമമായിരുന്നു നെല്ലായ. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവലായ കുന്ദലതയുടെ കര്‍ത്താവായ അപ്പു നെടങ്ങാടി ഈ നാട്ടുകാരനായിരുന്നു. ലളിതകലകളുടെ ഉപാസകരായകുറെ കലാകാരന്മാര്‍ക്ക് ജന്മം നല്‍കിയ ഗ്രാമങ്ങളിലൊന്നാണിത്. ആദ്യമായി കരിപ്പുരില്‍ വിമാനമിറങ്ങിയ യാത്രക്കാരന്‍ നെല്ലായക്കാരനായ രാമചന്ദ്രനാണ്. സംസ്കൃതത്തില്‍ റാങ്ക് നേടിയ മുസ്ളീം വനിത പ്രൊഫ.ഖദീജ ഈ നാട്ടുകാരിയാണ്. കുരിയാട്ടില്‍ സിതാരചന്ദ്രവതിസുപ്രസിദ്ധ കാഥികന്‍ മുഹമ്മദ് ബാബുസോപാന സംഗീതത്തില്‍ സമാദരണീയനായ ജനാര്‍ദ്ദനന്‍ നെടുങ്ങാടിമലയാള കവികളില്‍ പ്രഗല്‍ഭനായ രവീന്ദ്രന്‍ പൂലാക്കാട്നോവല്‍ രചയിതാവ് ഉണ്ണികൃഷ്ണന്‍ എഴുവന്തലതുടങ്ങിയവര്‍ ഈ ഗ്രാമത്തിന്റെ യശസ്സ് ലോകമെങ്ങുമെത്തിച്ചവരാണ്. സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളില്‍ മുന്നണിപ്പോരാളികളായിരുന്ന നിരവധി പേര്‍ ഇവിടുത്തുകാരായുണ്ട്. ഉപ്പുസത്യാഗ്രഹംക്ഷേത്രപ്രവേശനസമരംഖാദിപ്രസ്ഥാനംവിദേശവസ്ത്രബഹിഷ്കരണംനിസ്സഹകരണപ്രസ്ഥാനം എന്നീ സമരങ്ങളിലും ഇവരുടെ സജീവ പങ്കാളിത്തം സ്മരണീയമാണ്. 1930-ലെ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിക്കുകയും പില്‍ക്കാലത്ത് മദ്യവിരുദ്ധസമരത്തിലും ഖാദിപ്രചാരണരംഗത്തും സജീവമായി പങ്കുകൊള്ളുകയും ചെയ്ത എ.ആര്‍.തിരുമുല്‍പ്പാട്ക്ഷേത്രപ്രവേശനസമരത്തിലുണ്ടായിരുന്ന കുണ്ടില്‍ കൃഷ്ണന്‍ വൈദ്യര്‍നെല്ലായ വാരിയത്ത് കൃഷ്ണന്‍കുട്ടി വാരിയര്‍ഖിലാഫത്ത് സമരത്തില്‍ പങ്കെടുത്ത കിഴക്കം പറമ്പില്‍ കുഞ്ഞാലിമൊല്ലഅവുഞ്ഞിക്കാട്ടില്‍ മൊല്ലാന്മാരു വീട്ടില്‍ അലവി മുസ്ള്യാര്‍കുന്നംപാറ കുഞ്ഞിമൊയ്തീന്‍ ഹാജിനാലകത്ത് മൊയ്തീന്‍ഇളവന്‍ പറമ്പില്‍ ദ്രാവുകുട്ടിവാഗണ്‍ ട്രാജഡിയില്‍ മരണപ്പെട്ട മുതുകുറുശ്ശി അയമു തുടങ്ങിയവര്‍ ദേശീയ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ചരിത്രത്തില്‍ നെല്ലായഗ്രാമത്തിന് സ്ഥാനം നേടിക്കൊടുത്തവരാണ്. കലാ-കായിക-സാഹിത്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അനേകം വ്യക്തികള്‍ ഈ ഗ്രാമത്തിലുണ്ടായിരുന്നു. മഞ്ഞപ്പറ്റ രാമന്‍കുട്ടി നായര്‍കുഞ്ഞേരി കുഞ്ഞുമുഹമ്മദ് ഹാജിനെല്ലായ വായനശാല സ്ഥാപക നേതാക്കളായ മുകുന്ദന്‍ മാസ്റ്റര്‍കുഞ്ഞിരാമന്‍ നായര്‍ എന്നിവരുടെ പേരുകള്‍ എടുത്തുപറയേണ്ടതാണ്. മാരായമംഗലംഎഴുവന്തല എന്നിവിടങ്ങളില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന വായനശാലകളുണ്ട്. ഇവയോടനുബന്ധിച്ച് കലാ-സാംസ്കാരിക ക്ളബ്ബുകളും സജീവമാണ്. നാനാജാതിമതസ്ഥര്‍ തികഞ്ഞ സൌഹാര്‍ദ്ദത്തോടെ നിവസിക്കുന്ന ഈ ഗ്രാമം ഉയര്‍ന്ന സാംസ്ക്കാരിക നിലവാരം പുലര്‍ത്തുന്നു. വള്ളുവനാടന്‍ ഗ്രാമഭംഗി നിറഞ്ഞുനില്‍ക്കുന്ന നെല്ലായയിലാണ് മലയാളഭാഷയിലെ ലക്ഷണമൊത്ത ആദ്യ നോവലായ കുന്ദലതയുടെ കര്‍ത്താവായ അപ്പു നെടുങ്ങാടി ജനിച്ചത്. ജന്മിത്തത്തിന്റെ കരാളഹസ്തങ്ങളില്‍പെട്ടുഴലുമ്പോഴും ഉത്സവങ്ങളും ലളിതകലകളും വള്ളുവനാടന്‍ സംസ്കാരത്തിന്റെ തനിമയോടുകൂടി ഇവിടെ നിലനിന്നിരുന്നു. ഈ പഞ്ചായത്തില്‍ അമ്പലങ്ങളും പള്ളികളും ധാരാളമായുണ്ട്. ഇരുമ്പാലശ്ശേരി ശിവക്ഷേത്രംമാരായമംഗലം ശിവക്ഷേത്രംമാവുണ്ടിരി ഭഗവതിക്ഷേത്രംഎഴുവന്തല ക്ഷേത്രംപൊന്മുഖം ക്ഷേത്രംകുളപ്പടക്ഷേത്രം തുടങ്ങിയവ പ്രധാനക്ഷേത്രങ്ങളാണ്. കുലുക്കല്ലൂരിലെ മുളയംകാവ് ക്ഷേത്രത്തിലേയും ചെര്‍പ്പുളശ്ശേരി തൂത ക്ഷേത്രങ്ങളിലേയും കാര്‍ഷികോത്സവങ്ങളായ കാളവേലകളും ഈ പഞ്ചായത്തിന്റെ സാംസ്കാരികസവിശേഷത വിളിച്ചോതുന്നവയാണ്. പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള മുസ്ളിംദേവാലയമാണ് മോളൂര്‍ പള്ളി. മാരായമംഗലം പള്ളിഇരുമ്പാലശ്ശേരി പളളിപൊട്ടച്ചിറ പള്ളിചെനമ്മം കുഴിപ്പള്ളിനെല്ലായ പള്ളി എന്നിവയടക്കം പതിനാറു പള്ളികളും ഈ പഞ്ചായത്തിലുണ്ട്. അനാഥസംരക്ഷണത്തിനുളള രണ്ട് അഗതിമന്ദിരങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. വീരാന്‍ ഔലിയ പറപ്പുര്‍ കുഞ്ഞീന്‍ മുസ്ള്യാര്‍പൊട്ടച്ചിറ ഫാത്തിമ ബീയിമോളൂര്‍ അബ്ദുറഹിമാന്‍ മുസ്ള്യാര്‍കാവുങ്ങല്‍ കുട്ടന്‍മാസ്റ്റര്‍കാഞ്ഞിരങ്ങാട്ട് വാരിയത്ത് ശേഖരനുണ്ണി വാരിയര്‍പുലക്കാട്ടു കുഞ്ഞിക്കുട്ടനെഴുത്തച്ഛന്‍മേലേതില്‍ ആചാര്യത്ത് എം.പി.രാമന്‍ നായര്‍ഇരുമ്പാലശ്ശേരി മേലേതില്‍ മൊയ്തീന്‍കുട്ടി വൈദ്യര്‍എടമനതൊടി ഗോപാലന്‍ നായര്‍ എന്നിവര്‍ നെല്ലായ ഗ്രാമപഞ്ചായത്തിന്റെ ചരിത്രതാളുകളില്‍ ഇടംനേടിയവരാണ്.