പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

മുനീറ കെ പി

പ്രസിഡൻ്റ്

എൻ പി രാമകൃഷ്ണൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അമ്പിളി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രിയമോൾ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അജിത്ത് എൽ എസ്

സെക്രട്ടറി, നെല്ലായ ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

നെല്ലായ ഗ്രാമ പഞ്ചായത്ത്ജില്ല                          :         പാലക്കാട്ബ്ളോക്ക്               :         ഒറ്റപ്പാലംവിസ്തീര്‍ണ്ണം           :         27.41ച.കി.മീവാര്‍ഡുകളുടെ എണ്ണം :         22ജനസംഖ്യ             :        36,234പുരുഷന്‍മാര്‍       :       17,837സ്ത്രീകള്‍             :       18,397ജനസാന്ദ്രത           :       1011സ്ത്രീ : പുരുഷ അനുപാതം   :  1126മൊത്തം സാക്ഷരത :   76 Source : Census data 2001

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഭൂമിയുടെ ഉടമസ്ഥത ഒന്നാ രണ്ടോ ജന്മി കുടുംബങ്ങളില്‍ നിക്ഷിപ്തമായിരുന്നു. ചെറുവശ്ശേരി ദേവസ്വം, മാവുണ്ടിരി ദേവസ്വം, നെല്ലായ വാരിയം, പൊരുത മന, അരുണ്ടിക്കളം, പൂറോമന, കാഞ്ഞിരങ്ങാട്ടു വാരിയം, സാമൂതിരി കോവിലകം, കീഴേപ്പാട്ട് മേനവന്മാര്‍ തുടങ്ങിയ ജന്മിമാരായിരുന്നു ഇവിടുത്തെ ഭൂമി മുഴുവന്‍ കൈയ്യടക്കിവച്ചിരുന്നത്. ഈ ജന്മിമാരില്‍ നിന്ന് കാണകുടിയന്മാരിലേക്ക് കൈമാറിവന്നതാണ് പഞ്ചായത്തിലെ ഭൂരിഭാഗം ഭൂമിയും. നെല്ലായ ഗ്രാമത്തില്‍, ഈ പ്രദേശത്തിന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ പ്രധാനകൃഷിയും നെല്ലാണ്.

കൂടുതൽ വായിക്കുക