📢 2025 ഡിസംബർ 31 - ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ⏰ 2026 ഒക്ടോബർ 31 - നകം അക്ഷയ കേന്ദ്രം മുഖാന്തിരം മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്...
കുടുംബശ്രീ

കുടുംബശ്രീ

കേരളത്തിലെ സ്ത്രീകളുടെ സാമൂഹികശാക്തീകരണത്തിനും ദാരിദ്ര്യനിർമാർജനത്തിനും വലിയ സംഭാവന നൽകിയ ജനകീയ പ്രസ്ഥാനമാണ് കുടുംബശ്രീ . സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും സാമൂഹിക പങ്കാളിത്തവും വർധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

 

തുടക്കം

1998 മെയ് 17-ന് കേരള സർക്കാർ ആരംഭിച്ച സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷനാണ് കുടുംബശ്രീ. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ജനപങ്കാളിത്തത്തോടെയും ഈ പദ്ധതി പ്രവർത്തിക്കുന്നു.

സ്ഥാപിതമായ വർഷം

1998

സ്ഥാപിതമായ തീയതി

17 മെയ് 1998

ലക്ഷ്യം

ദാരിദ്ര്യ നിർമാർജനം & സ്ത്രീ ശാക്തീകരണം

 

 

ഘടന (Three Tier System)

തലം

സംഘടന

പ്രവർത്തനം

1

അയൽക്കൂട്ടം (NHG)

10–20 സ്ത്രീകളുടെ അടിസ്ഥാന യൂണിറ്റ്, അനങ്ങനടി ഗ്രാമപഞ്ചായത്തിൽ 207 യൂണിറ്റുകൾ പ്രവർത്തിക്കുന്നു.

2

ADS

വാർഡ് തല ഏകോപനം, 17 എ ഡി എസ് കൾ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്നു.

3

CDS

പഞ്ചായത്ത് തല ഏകോപനം

 

പ്രധാന പ്രവർത്തനങ്ങൾ

 

  • സ്ത്രീ ശാക്തീകരണം - സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശാക്തീകരണം ഉറപ്പാക്കുക.

  • സ്വയംസഹായ സംഘങ്ങളുടെ (NHG) രൂപീകരണവും പ്രവർത്തനവും-അയൽക്കൂട്ടങ്ങൾ വഴി സമ്പാദ്യം, വായ്പ, കൂട്ടായ പ്രവർത്തനങ്ങൾ.

  • സ്വയംതൊഴിൽ സംരംഭങ്ങൾ-വ്യക്തിഗത, ഗ്രൂപ്പ് സംരംഭങ്ങൾ ആരംഭിക്കാനും നടത്താനും സഹായം.

  • ദാരിദ്ര്യ നിർമ്മാർജനം-ദരിദ്ര കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതികൾ നടപ്പാക്കുക.

  • ഉപജീവന മാർഗ വികസനം-കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യസംസ്കരണം, സേവനമേഖല തുടങ്ങിയവയിൽ തൊഴിൽ സൃഷ്ടിക്കുക.

  • സാമ്പത്തിക ഉൾച്ചേരൽ-ബാങ്ക് വായ്പ, മൈക്രോ ഫിനാൻസ്, സമ്പാദ്യ പദ്ധതികൾ എന്നിവ ലഭ്യമാക്കുക.

  • കാർഷിക പ്രവർത്തനങ്ങൾ-ജൈവകൃഷി, കൂട്ടുകൃഷി, പച്ചക്കറി കൃഷി, പോഷകത്തോട്ടം എന്നിവ പ്രോത്സാഹിപ്പിക്കുക.

  • സാമൂഹിക വികസന പ്രവർത്തനങ്ങൾ-ആരോഗ്യം, ശുചിത്വം, പോഷകാഹാരം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ.

  • പരിശീലനവും നൈപുണ്യ വികസനവും-തൊഴിൽപരവും സംരംഭകത്വപരവുമായ പരിശീലനങ്ങൾ നൽകുക.

  • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരണം-ഗ്രാമപഞ്ചായത്ത് വികസന പദ്ധതികളിൽ പങ്കാളിത്തം.

  • പരിസ്ഥിതി സംരക്ഷണം-മാലിന്യ സംസ്കരണം, വൃക്ഷതൈ നട്ടുപിടിപ്പിക്കൽ, ഹരിത പ്രവർത്തനങ്ങൾ.

  • ബാലസഭയും യുവജന പ്രവർത്തനങ്ങളും-കുട്ടികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുക.

 

 

പ്രാധാന്യം

 

കേരളത്തിലെ സ്ത്രീകളുടെ ജീവിത നിലവാരം ഉയർത്തുന്നതിലും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിലും കുടുംബശ്രീ നിർണായക പങ്ക് വഹിക്കുന്നു. 
പ്രാദേശിക വികസന പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

 

മെമ്പർ സെക്രട്ടറി - ശ്രീ. മുരളീകൃഷ്ണൻ സി പി (അസിസ്റ്റൻറ് സെക്രട്ടറി) -9744554302

കുടുംബശ്രീ ചെയർപേഴ്സൺ - ഇന്ദിര - 7736437369

അക്കൌണ്ടൻറ് - കൃഷ്ണദാസൻ - 9074356563