ഹരിത കര്‍മ്മ സേന
മാലിന്യ സംസ്ക്കരണത്തിൽ നെല്ലായ ഗ്രാമ പഞ്ചായത്തിൽ ഹരിത കർമ്മ സേനയുടെ പ്രവർത്തനം വളരെ മികച്ചതാണ്. എല്ലാ മാസവും ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിലും, സ്ഥാപനങ്ങളിലും എത്തി മാലിന്യം ശേഖരിച്ച് വാർഡുകളിലെ മിനി എം സി എഫ് ലേക്ക് മാറ്റുന്നു. പിന്നീട് ഹരിത കർമ്മ സേന വാഹനത്തിൽ ശേഖരിച്ച മാലിന്യങ്ങൾ എം സി എഫ് ലേക്ക് മാറ്റുന്നു. എം സി എഫിൽ നിന്നും വിവിധ മാലിന്യങ്ങൾ തരം തിരിക്കുകയും, ആയത് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയും ചെയ്യുന്നു. മാലിന്യ ശേഖരണത്തിൽ പൊതുജനങ്ങളുടെ സഹകരണം വളരെ പ്രശംസനീയമാണ്.